Latest News :
Home » , » കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം: പോലീസടക്കം നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം: പോലീസടക്കം നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 19 May 2016 | 19:48



കാസറഗോഡ്: തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധയിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ സംഘര്‍ഷം. ആറങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷം പടരുമെന്ന് ഉറപ്പായതോടെ ഹൊസ്ദുര്‍ഗ് പോലീസും കേന്ദ്രസേനയും ആറങ്ങാടിയിലെത്തിയെങ്കിലും പിരിഞ്ഞു പോകാന്‍ സി പി എം പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇവരെ പിരിച്ചു വിടാന്‍ പോലീസിന് നിരവധി തവണ ഗ്രൈനേഡ് പ്രയോഗിക്കേണ്ടി വന്നു. ഒരു ബൈക്ക് തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഉച്ചവരെയും ആറങ്ങാടിയിലും കൂളിയങ്കാലിലും ശക്തമായ സംഘര്‍ഷം നിലനിന്നു. പോലീസിനു നേരെ നിരന്തരം കല്ലേറുണ്ടായി. കല്ലേറില്‍ ഏഎസ്‌ഐ മോഹനനും സിവില്‍ പോലീസ് ഓഫീസര്‍ ഷിനുവിനും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഎസ്‌ഐ മോഹനനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഗ്രനേഡ് പ്രയോഗത്തില്‍ നഗരത്തിലെ ചുമട്ട് തൊഴിലാളിയും സിഐടി പ്രവര്‍ത്തകനുമായ അശോകന്‍, സിപിഎം അനുഭാവി അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



വിദ്യാനഗര്‍, കറന്തക്കാട്, കാസറഗോഡ്, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലും സംഘര്‍ഷമുണ്ടായി. കാസര്‍കോട്ടെ സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ പയ്യന്നൂരിലെ പ്രജിത്ത് (39), കാഞ്ഞങ്ങാട്ടെ രഞ്ജിത്ത് (28) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന് മുഖത്തും പ്രജിത്തിന് കൈക്കുമാണ് പരിക്കേറ്റത്.








Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved