Latest News :
Home » , , » തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക്; ജലവിഭവ വകുപ്പ് മാത്യു ടി തോമസിന് ;ശശീന്ദ്രന് ഗതാഗതം

തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക്; ജലവിഭവ വകുപ്പ് മാത്യു ടി തോമസിന് ;ശശീന്ദ്രന് ഗതാഗതം

Written By Muhimmath News on Wednesday, 25 May 2016 | 12:57

തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്ന ഉഭയകക്ഷി പൂര്‍ത്തിയായി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ജെ.ഡി.എസിന് ജലസേചനവും എന്‍.സി.പിക്ക് ഗതാഗതവും ലഭിക്കുമെന്നാണ് അറിയുന്നത്.

തുറമുഖ വകുപ്പ് കടന്നപ്പള്ളി  രാമചന്ദ്രന് നല്‍കും. ഇതിനൊപ്പം പുരാവസ്തു വകുപ്പും അദ്ദേഹത്തിന് നല്‍കും. ജലവിഭവ വകുപ്പ് മാത്യുടി തോസിനും എ. കെ ശശീന്ദ്രന് ഗതാഗത വകുപ്പും നല്‍കുമെന്നാണ് അറിയുന്നത്.

അതേസമയം ചര്‍ച്ചയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. ചര്‍ച്ചയില്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പോകാത്തതെന്നും വി.എസ് അറിയിച്ചു.
എല്‍.ഡി.എഫ് മന്ത്രിസഭ
സ്പീക്കര്‍: പി. ശ്രീരാമകൃഷ്ണന്‍ ,ഡപ്യൂട്ടി സ്പീക്കര്‍: വി.ശശി
സിപിഎം: പിണറായി വിജയന്‍ മുഖ്യമന്ത്രി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍ തോമസ് ഐസക്  കെ.കെ. ശൈലജ എ.കെ. ബാലന്‍  സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി. സുധാകരന്‍ , എ.സി. മൊയ്തീന്‍ , കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ , തൃശൂര്‍ ജില്ലാകമ്മിറ്റി അംഗം സി. രവീന്ദ്രനാഥ്, ഇടതുസ്വതന്ത്രന്‍ കെ.ടി. ജലീല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണന്‍.
സിപിഐ: ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു
ജനതാദള്‍ (എസ്): മാത്യു ടി. തോമസ്, എന്‍.സി.പി:എ.കെ.ശശീന്ദ്രന്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved