Latest News :
Home » » സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

Written By Muhimmath News on Monday, 30 May 2016 | 13:05

കാസര്‍കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിന് നേരെ കല്ലേറ്. ഉച്ചയ്ക്കാണ് സംഭവം. 

കലക്ടറേറ്റ് മാര്‍ച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. കല്ലേറില്‍ മന്ദിരത്തിന്റെ നെയിംബോര്‍ഡ് തകര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved