Latest News :
Home » , » വിഎസിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി എത്തി; ഉപദേശം തേടാനെത്തിയതാണെന്ന് പിണറായി

വിഎസിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി എത്തി; ഉപദേശം തേടാനെത്തിയതാണെന്ന് പിണറായി

Written By Muhimmath News on Saturday, 21 May 2016 | 11:16

തിരുവനന്തപുരം: തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ അനുഭവ സമ്പത്തുളള നേതാവ് വിഎസ് ആണെന്ന് പിണറായി വിജയന്‍. കന്റോണ്‍മെന്റ് ഹൗസിലെത്തി വിഎസ് അച്യുതാനന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

വിഎസാണ് എല്‍ഡിഎഫിന്റെ കഴിഞ്ഞ മുഖ്യമന്ത്രി. താന്‍ ഇതില്‍ തുടക്കകാരനാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയുളള സന്ദര്‍ശനമാണ്. സാവകാശം എല്ലാം മനസിലാക്കി എടുക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ 25ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലേക്കാണ് പിണറായി പോയത്.

പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസിനെ സന്ദര്‍ശിക്കാനുണ്ടായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved