Latest News :
Home » , » വിഎസിനെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചേക്കും

വിഎസിനെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചേക്കും

Written By Muhimmath News on Thursday, 26 May 2016 | 12:06

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപദേഷ്ടാവായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ നിയമിച്ചേക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവാകാന്‍ വിഎസിനോട് ആവശ്യപ്പെട്ടതായാണ് സൂചന. 

കാബിനറ്റ് റാങ്കോടെയാകും വിഎസിന്റെ നിയമനം. പദവി നല്‍കാനുള്ള സന്നദ്ധത പാര്‍ട്ടി വിഎസിനെ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു യെച്ചൂരി ആവശ്യമുന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി നിര്‍ദേശത്തില്‍ വിഎസിന്റെ പ്രതികരണം അറിവായിട്ടില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved