Latest News :
Home » , » പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Written By Muhimmath News on Monday, 23 May 2016 | 12:35

കുമ്പള: പ്രസവത്തിന് ശേഷം രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ആരിക്കാടിയിലെ അബ്ദുല്ലയുടെ ഭാര്യയും ഷിറിയ ഒളയത്തെ പരേതരായ മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകളുമായ ഫൗസിയ(33)യാണ് മരിച്ചത്.

 പ്രസവ വേദനയെ തുടര്‍ന്ന് രണ്ട് ദിവസംമുമ്പാണ് ഫൗസിയയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 


ഞായറാഴ്ച രാത്രി 12 മണിക്ക് ഫൗസിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. മറ്റുമക്കള്‍: ആസിര്‍, റഷീദ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved