Latest News :
Home » , , » പുലിമുട്ടില്‍ കുളിക്കാനി റങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു

പുലിമുട്ടില്‍ കുളിക്കാനി റങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു

Written By Muhimmath News on Monday, 23 May 2016 | 10:13

മാവിലാകടപ്പുറം: പുലിമുട്ടില്‍ കുളിക്കാനിറങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി സുനീര്‍ മുഹമ്മദ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പടന്നയിലെ മൈമ സ്‌കൂളില്‍ അധ്യാപ പരിശീലനത്തിനുള്ള ക്യാമ്പില്‍ ക്ലാസെടുക്കാനെത്തിയതായിരുന്നു സുനീര്‍ മുഹമ്മദ്.

ക്യാമ്പിന് ശേഷം ക്യാമ്പ് അംഗങ്ങളോടൊപ്പം പുലിമുട്ട് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍പെട്ട് ഒഴുക്കില്‍പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും മറ്റും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 
പഴയങ്ങാടി സ്വദേശിനി ഫര്‍സാനയാണ് ഭാര്യ. ഇവര്‍ ഏഴുമാസം ഗര്‍ഭിണിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved