Latest News :
Home » » ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എക്ക് നേരെ അക്രമം: 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എക്ക് നേരെ അക്രമം: 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Friday, 20 May 2016 | 19:00



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി പി ഐയിലെ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ വിജയിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുനേരെ മാവുങ്കാലില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇ ചന്ദ്രശേഖരന്റെ പരാതിപ്രകാരമാണ് കേസ്.

വ്യാഴാഴ്ചയാണ് ആഹ്ലാദ പ്രകടനം നടക്കുന്നതിനിടെ മാവുങ്കാലില്‍വെച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകര്‍ അക്രമിച്ചത്. എം എല്‍ എയ്ക്കുപുറമെ സി പി എം നേതാക്കള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ എം എല്‍ എ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എം എല്‍ എയുടെ കയ്യെല്ല് പൊട്ടിയതായി കണ്ടെത്തി. സി പി ഐ നേതാവ് കെ വി കൃഷ്ണന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ കെ നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം ടി കെ രവി എന്നിവര്‍ക്കും നേതാക്കള്‍ സഞ്ചരിച്ച തുറന്ന വാഹനത്തിലെ ്രൈഡവര്‍ ചായ്യോത്ത് സ്വദേശി ഹക്കീമിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കരുണാകരന്‍ എം.പി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved