Latest News :
Home » , » അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

Written By Muhimmath News on Thursday, 26 May 2016 | 18:12

തിരുവനന്തപുരം: സര്‍ക്കാരിനു അവകാശപ്പെട്ടതും അന്യാധീനപ്പെട്ടതുമായ ഭൂമി എന്തുവിലകൊടുത്തും തിരിച്ചു പിടിക്കുമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഓഫീസിലെത്തി ചാര്‍ജ്ജെടുത്തശേഷം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനു അവകാശപ്പെട്ട ഒരു തരിഭൂമിപോലും അന്യാധീനപ്പെടാനുള്ള സാഹചര്യം അനുവദിക്കില്ല. നഷ്ടപ്പെട്ട ഭൂമിയെല്ലാം നിയമപരമായി വീണ്ടെടുക്കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്നതിനു മുന്തിയ പരിഗണന നല്‍കും അദ്ദേഹം പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved