Latest News :
Home » , » വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

Written By Muhimmath News on Sunday, 29 May 2016 | 11:41

കോട്ടയം: വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ, മകന്‍ സുബിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന് മുറ്റത്ത് പല്ല് തേക്കുകയായിരുന്ന രാധയുടെ ദേഹത്തേക്കാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷേക്കേറ്റത്. മരച്ചില്ല തട്ടിയാവാം വൈദ്യുതി ലൈന്‍ വീണതെന്നാണ് പ്രഥാമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved