Latest News :
Home » » 'എന്‍സൈന്‍' പ്രകാശനം ചെയ്തു

'എന്‍സൈന്‍' പ്രകാശനം ചെയ്തു

Written By Muhimmath News on Tuesday, 31 May 2016 | 19:36



കോഴിക്കോട്: 'വായനയാണ് ശക്തി പേനയാണായുധം ' എന്ന പ്രമേയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ ക്യാമ്പയിന്‍ ഭാഗമായി വിദ്യാര്‍ത്ഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുറത്തിറക്കാറുള്ള എന്‍സൈന്‍ മാസിക പ്രകാശനം നിര്‍വ്വഹിച്ചു.

ഫ്രാന്‍സിസ് റോഡ് കുഞ്ഞാലുപ്പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥികളിലെ സാഹിത്യ രചനകള്‍ ഉള്‍ക്കൊള്ളിച്ച എന്‍സൈന്‍ മാഗസിന്‍ സമിതിയംഗങ്ങളായ സല്‍മാന്‍, ഷാക്കിര്‍, ആദില്‍, ഹിഷാം കാപ്പാട് ചേര്‍ന്ന് ഉസ്താദ് സഅദുല്‍ അമീന്‍ പടനിലത്തില്‍ നിന്ന് ഏറ്റ് വാങ്ങി.

ഒഴിഞ്ഞു കിടക്കുന്ന പേജുകള്‍ ശൂന്യമല്ലെന്നും അവ തങ്ങളുടെ പോര്‍ക്കളമാണെന്നും, എഴുത്തുകള്‍ അവ സമൂഹത്തിന് ഉപകാര പ്രദമുള്ളതാവാനും, വായനയിലൂടെ മാത്രമേ നല്ലൊരു എഴുത്തുകാരന്‍ ജനിക്കൂ എന്നും വിവിധ പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു

അഫ്‌ളല്‍ കാസര്‍ഗോഡ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇസ്മായീല്‍ കൊടഗ് സ്വാഗതവും സുലൈമാന്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved