Latest News :
Home » , , , » ഫേസ്ബുക്കി ലൂടെ ലീഗ് നേതാവിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു; ആനപ്പാറ മഹല്ലില്‍ ഇടതുപക്ഷ അനുഭാവിക്ക് ഊരുവിലക്ക്

ഫേസ്ബുക്കി ലൂടെ ലീഗ് നേതാവിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു; ആനപ്പാറ മഹല്ലില്‍ ഇടതുപക്ഷ അനുഭാവിക്ക് ഊരുവിലക്ക്

Written By Muhimmath News on Tuesday, 31 May 2016 | 10:07

കല്‍പറ്റ: ലീഗ് നേതാവിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവാവിന് മഹല്ല് വിലക്ക്. വയനാട് ആനപ്പാറ സ്വദേശിയായ കൂരിമണ്ണില്‍ മേലെ മണ്ണില്‍ മൊഇദീന്റെ മകന്‍ ലബീബിനും കുടുംബത്തിനുമാണ് മഹല്ല് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്

ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് നേതാവായി തുടരുന്നിടത്തോളം കാലം വിമര്‍ശനാതീതനല്ല എന്ന് ലബീബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു .ഇതാണ് മഹല്ല് ഭാരവാഹികളെ പ്രകോപ്പിക്കാന്‍ കാരണം എന്നറിയുന്നു.
വയനാട് നരിക്കുണ്ട് ആനപ്പാറ സ്വദേശിയായ ലബീബ് ഇടതു പക്ഷ അനുഭാവിയാണ്,

കൂരിമണ്ണില്‍ മൊയിദീന്‍കുട്ടിയുടെ മകനായ
ലബീബിന്റെ വിവാഹം കഴിഞ്ഞ 29
ന്(മെയ് 29) അമ്പലവയല്‍ സ്വദേശിനിയായ മുഹ്‌സിനയുമായി നിശ്ചയിചുറപ്പിച്ചതായിരുന്നു .എന്നാല്‍ വിവാഹവുമായി സഹകരിക്കുന്നവര്‍ക്ക് മഹല്ല് അപ്രഖ്യാപിത വിലക്ക്
ഏര്‍പ്പെടുത്തും എന്ന രീതിയില്‍ പ്രചരണം നടക്കുകയും , നാട്ടുകാരില്‍ ഒരു വിഭാഗം വിവാഹത്തില്‍ നിന്നും പുതിയ
വീടിന്റെ ഗൃഹ പ്രവേശത്തില്‍ നിന്നും മാറി നിന്നതായി അറിയുന്നു. 

 എ പി അബൂബക്കര്‍ മുസ്ല്യാരെ കോലം കത്തിച്ചും മറ്റും അവഹേളിക്കുന്ന ലീഗ് പ്രവര്‍ത്തകരെ കാണാത്ത
മതാധികാരികള്‍ ഒരു രാഷ്ട്രീയ നേതാവായ
ഹൈദരലി തങ്ങളെ വിമര്‍ശിക്കുന്നതില്‍
അസഹിഷ്ണുത കാണിക്കുന്നതെന്ത് എന്ന് ലബീബ് ചോദിക്കുന്നു. ലീഗ് ഭൂരിപക്ഷമുള്ള പല മേഖലകളിലും ഇസ്ലാംമത വിശ്വാസികള്‍ ആയ ലീഗ് വിരുദ്ധര്‍ക്ക് ഇത് പോലെ ഉള്ള വിലക്കുകളും
നടപടികളും നേരിടേണ്ടി വരാറുണ്ടെന്നു പലരും രഹസ്യമായി സമ്മതിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved