Latest News :
Home » , » മത്സ്യ ബന്ധന തൊഴിലാളി മിന്നലേറ്റ് മരിച്ചു

മത്സ്യ ബന്ധന തൊഴിലാളി മിന്നലേറ്റ് മരിച്ചു

Written By Muhimmath News on Sunday, 29 May 2016 | 20:20

തൃക്കരിപ്പൂര്‍: മത്സ്യബന്ധന തൊഴിലാളി മിന്നലേറ്റ് മരിച്ചു. ഇടയിലെക്കാട് ബോട്ട് ജെട്ടിക്ക് സമീപത്തെ കെവി ഭരത(50)നാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മത്സ്യ ബന്ധനത്തിനായി വീട്ടില്‍ നിന്നും പുറപെട്ടതായിരുന്നു. ഞായറാഴ്ച രാവിലേയും തിരിച്ചെത്താത്തിനെ തുടര്‍ന്ന് നാട്ടുകാരും പരിസരവാസികളും നടത്തിയ തിരിച്ചലിലാണ് കവ്വായികായലിലെ കൊക്കാല്‍ ഭാഗത്ത് വള്ളവും വലയും ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മത്സ്യവും തോണിയിലുണ്ടായിരുന്നു.

നാട്ടുകാരും ഫയര്‍ ഫോഴ്‌സും കായലില്‍ തിരച്ചില്‍ നടത്തി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടടുത്തു. ഞായറാഴ്ച രാത്രിയില്‍ ഈ മേഖലയില്‍ മഴയും കാറ്റും ശക്തമായ മിന്നലും ഉണ്ടായിരുന്നു. കരയില്‍ നിന്നും പത്ത് മീറ്റര്‍ മാറി കായലില്‍ ചളിയില്‍ താഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൊബൈല്‍ ഫോണ്‍ അരയില്‍ തിരുകി വെച്ച നിലയിലായിരുന്നു. കൈയിലും നെഞ്ചിലും കരിഞ്ഞ് ശരീരം കരുവാളിച്ച നിലയിലാണ് മൃതദേഹം.

ചന്തേര എസ് ഐ ഇ. അനൂപ്കുമാര്‍ ഇന്‍ക്വസ്റ്റ്‌നടത്തി. പരിയാരം മെഡിക്കല്‍ കൊളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടയിലെക്കാടില്‍ സംസ്‌കരിച്ചു. ഭാര്യ: ലീന (കുണിയന്‍). മക്കള്‍: അര്‍ച്ചന, അര്‍ജുണ്‍ (പത്താം തരം വിദ്യാര്‍ഥി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉദിനൂര്‍). സഹോദരങ്ങള്‍: ശശിമോഹന്‍, ചന്ദ്രമതി, നളിനി, രാജന്‍, രാജീവന്‍, രജനി, പരേതയായ രമണി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved