Latest News :
Home » , , » ഹജ്ജ്;ആഭ്യന്തര തീര്‍ത്ഥാടകരുടെ രജിസ്‌റ്റ്രേഷന്‍ ജൂലൈ 20 നാരംഭിക്കും

ഹജ്ജ്;ആഭ്യന്തര തീര്‍ത്ഥാടകരുടെ രജിസ്‌റ്റ്രേഷന്‍ ജൂലൈ 20 നാരംഭിക്കും

Written By Muhimmath News on Friday, 27 May 2016 | 11:21

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന, സ്വദേശികളും വിദേശികളുമടങ്ങുന്ന, ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രെജിസ്‌റ്റ്രേഷന്‍ പ്രക്രിയകള്‍ ജൂലൈ 20 നു (ശവ്വാല്‍ 15) ആരംഭിക്കും. ഹജ്ജ് മന്ത്രാലയത്തിന്റെ http://localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത് .

ഒരാള്‍ക്ക് ഹജ്ജ് ചെയ്യാന്‍ മുഴുവന്‍ ചിലവുകളുമടക്കം മിനിമം പാക്കേജ് 3000 റിയാലും കൂടിയ പാക്കേജ് 11890 റിയാലുമാണ്  . ഏതു പാക്കേജ് വേണമെന്നും ഏത് സര്‍വീസ് കംബനിയെ തെരഞ്ഞെടുക്കണമെന്നുമെല്ലാം രജിസ്‌റ്റ്രേഷന്‍ ചെയ്യുംബോള്‍ തീരുമാനിക്കാന്‍ സാധിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്യാത്തവരുടെ അപേക്ഷകള്‍ മാത്രമേ  സ്വീകരിക്കൂ. രജിസ്‌റ്റ്രേഷന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ നിശ്ചിത തുക ഹജ്ജ്ഉംറ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള മെസേജ് മൊബൈലിലേക്ക് വരും. പണം നിഷേപിച്ച ശേഷം കോണ്ട്രാക്റ്റ് നമ്പരും തീയതിയും അറിയിച്ച് കൊണ്ടുള്ള മെസേജും  ലഭിക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോയി കോണ്ട്രാക്റ്റിന്റെ പ്രിന്റൗട്ടെടുക്കുകയും ഇഖാമയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും സഹിതം നേരത്തെ അപേക്ഷിച്ച ഹജ്ജ് സര്‍വീസ് കംബനിയുടെ ഓഫീസില്‍ പോയി സമര്‍പ്പിച്ചാല്‍ ഹജ്ജിനുള്ള സമ്മത പത്രം (തസ്‌രീഹ്) സര്‍വീസ് കംബനി നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved