Latest News :
Home » , » രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍

രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Friday, 27 May 2016 | 17:43

കാഞ്ഞങ്ങാട്: ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുത്ത മാണിമൂല ബേത്തലത്തെ കെ വി രാധാകൃഷ്ണ(44)നെയാണ് കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് നേഴ്‌സിംഗ് ഹോമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസീകാസ്വസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാധാകൃഷ്ണന്‍. ഇന്ന് രാവിലെ നാട്ടിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചതായിരുന്നു. രാവിലെ വാതില്‍ അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രാധാകൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്.

പരേതനായ ബമ്പിലുവിന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ പരേതയായ വാസന്തി. മക്കള്‍: ആതിഷ്, ആതിര. സഹോദരങ്ങള്‍: ശശി, സുജാത.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved