Latest News :
Home » , , » ഭിന്നാഭിപ്രായ ങ്ങളെ രാജ്യദ്രോഹ നിയമങ്ങള്‍ കൊണ്ട് മോഡി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ഭിന്നാഭിപ്രായ ങ്ങളെ രാജ്യദ്രോഹ നിയമങ്ങള്‍ കൊണ്ട് മോഡി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

Written By Muhimmath News on Wednesday, 25 May 2016 | 10:08

ന്യൂഡല്‍ഹി: ഭിന്നാഭിപ്രായങ്ങളെ മോഡി സര്‍ക്കാര്‍ രാജ്യദ്രോഹമായി ചിത്രീകരിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. വിവാദ പ്രസംഗം എന്ന പേരില്‍  അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിരന്തരം
ശ്രമിച്ചുവരികയാണെന്നും സംഘടന ആരോപിച്ചു.

  ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍   നാളെ നടത്താനൊരുങ്ങവെയാണ് ഗുരുതരമായ ആരോപണവുമായി  സംഘടന  രംഗത്തെത്തിയത്. ക്രിമിനല്‍ മാനനഷ്ടക്കേസ് ചാര്‍ത്തി എല്ലാവരേയും സര്‍ക്കാര്‍ നിശബ്ദമാക്കുന്നു, ഹ്യൂമന്‍ റൈറ്റസ് വാച്ച് ചൂണ്ടിക്കാട്ടി.

   രാജ്യദ്രോഹ വകുപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തി.  ബന്ധപ്പെട്ട് വിഷയങ്ങളില്‍ അന്വേഷണം നടത്തേണ്ടതിന് പകരം ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയാണ് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരുകളെ പോലെ തന്നെ മോഡി സര്‍ക്കാരും പെരുമാറുകയാണ്.  ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, സംഘടന പറഞ്ഞു

നിയമത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വിമര്‍ശനങ്ങളെയെല്ലാം  അടിച്ചമര്‍ത്തുന്നു.'സ്റ്റിഫഌംഗ് ഡിസന്റ്: ക്രിമിനലൈസേഷന്‍ ഓഫ് പീസ്ഫുള്‍  എക്‌സ്പ്രഷന്‍ ഇന്‍ ഇന്ത്യ'എന്ന പേരില്‍  108 പേജ് വരുന്ന റിപോര്‍ട്ടിലാണ് മോഡിസര്‍ക്കാരിനെതിരെ സംഘടന ആഞ്ഞടിച്ചത്.

കോളോണിയല്‍ കാലഘട്ടങ്ങളില്‍  എഴുതപ്പെട്ട നിയമങ്ങള്‍ സര്‍ക്കാര്‍ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന്റെ ഭാഗമായി രൂപീകരിച്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 66 എ വകുപ്പിനെയും ഇതിനായി ഉപയോഗിച്ചു, സംഘടന വിശദീകരിക്കുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved