Latest News :
Home » , , » മണ്ണാര്‍ക്കാട് കോലം കത്തിച്ചവര്‍ സുന്നി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടുപഠിക്കണം: കാന്തപുരം

മണ്ണാര്‍ക്കാട് കോലം കത്തിച്ചവര്‍ സുന്നി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടുപഠിക്കണം: കാന്തപുരം

Written By Muhimmath News on Sunday, 29 May 2016 | 11:19

കുവൈത്ത്: സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ നല്ല അച്ചടക്കം പാലിക്കുന്നവരാണെന്നും അവരെ കണ്ടുപഠിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാവണമെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി യുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഐ.സി.എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി അബ്ബാസിയ പാകിസ്താന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ കക്ഷി രാഷ്ട്രീയക്കാരല്ലെന്നും മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും കാന്തപുരം വ്യക്തമാക്കി. കക്ഷി രാഷ്ട്രീയമായി സഘടിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നാണ് ഖത്തീബ്, ഇമാം, മുദരിസ് തുടങ്ങിയ ദീനീസേവകര്‍ക്കു നല്കുന്ന നിര്‍ദ്ദേശമെന്നും അതാണ് തങ്ങളുടെ സംഘടനാ നയമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണാര്‍ക്കാട് രണ്ടു സുന്നി പ്രവര്‍ത്തകരെ നിഷ്‌കരുണം വധിച്ച പ്രതികളെ സഹായിച്ച എം എല്‍ എ പരാജയപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് മര്‍കസ് അലുംനി യോഗ ത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണ്ണാര്‍ക്കാട് വിജയിച്ചതിന്റെ പേരില്‍ തന്റെ കോലം കത്തിച്ചവര്‍ സുന്നി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടു പഠിക്കണം. താന്‍ ഒരു മണ്ഡലത്തിലും നേരിട്ടു പോയി ഏതെങ്കിലും പാര്‍ട്ടിയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ പ്രസംഗിച്ചിട്ടില്ല. എന്നാല്‍, തന്റെ നാടായ കൊടുവള്ളിയിലും ബാലുശ്ശേരിയിലും മര്‍കസും നോളജ് സിറ്റിയും സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ടു വന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം തങ്ങള്‍ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും കോലം കത്തിക്കുമായിരുന്നെങ്കില്‍ എത്ര പ്രാവശ്യം കത്തിക്കേണ്ടി വരുമായിരുന്നുവെന്നും കാന്തപുരം ചോദിച്ചു.

സുന്നിപ്രവര്‍ത്തകരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും സുന്നി പ്രവര്‍ത്തകര്‍ സയ്യിദുമാരെയും പണ്ഡിതന്മാരെയും അങ്ങേയറ്റം ആദരിക്കുന്നവരാ ണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ഖലീല്‍ അല്‍കന്തരി, ഉബൈദുല്ല സഖാഫി, അബൂബകര്‍ അഹ്‌സനി, ഹബീബ് കോയ പ്രസംഗിച്ചു. അലവി സഖാഫി തെഞ്ചേരി സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved