Latest News :
Home » , » പാകിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു

പാകിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു

Written By Muhimmath News on Sunday, 29 May 2016 | 20:42

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു. നിഷ്‌കളങ്കരായ കുട്ടികളില്‍ ലൈംഗിക ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുന്നുന്നെന്ന് ആരോപിച്ചാണ് പരസ്യം നിരോധിച്ചത്. ഈ ആരോപണം ഉന്നയിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സദാചാര വിരുദ്ധമായ ദൃശ്യാവിഷ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യവും പാകിസ്താന്‍ നിരോധിച്ചിരുന്നു. ലോകജനസംഖ്യയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താനില്‍ ജനന നിയന്ത്രണം ശരാശരിയേക്കാള്‍ കുറവാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved