Latest News :
Home » » പൊലീസ് തലപ്പത്ത് അഴിച്ചുപണി: ലോക്‌നാഥ് ബഹ്‌റ പുതിയ ഡി.ജി.പി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: ലോക്‌നാഥ് ബഹ്‌റ പുതിയ ഡി.ജി.പി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

Written By Muhimmath News on Tuesday, 31 May 2016 | 12:11

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും എന്‍. ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ ഇടതു സര്‍ക്കാര്‍ നിയമിച്ചു. പോലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെയും നിയമിച്ചുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ ഒഴിവാക്കിയാണ് എ.ഡി.ജി.പി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയിരുന്നത്. സര്‍ക്കാപിനെതിരായ അഴിമതി കേസുകള്‍ തേച്ചുമായ്ച്ച് കളയാനാണ് ഇതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ ബാര്‍കോഴ കേസില്‍ മാണിക്കെതിരെ കേസെടുക്കേണ്ടതായ കണ്ടെത്തലുകളുണ്ടെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്. ഇതിനു പിന്നാലെ അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായും അതിനുശേഷം പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍  വീണ്ും ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് എത്തിക്കുന്നതിലൂടെ അഴിമതിക്കെതിരെ ശക്തമായ സൂചനയാണ് ഇടതു സര്‍ക്കാര്‍ നല്‍കുന്നത്.

ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് ഡി.ജ്ി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നത്. സെന്‍കുമാറിനെ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായാണ് നിയമിച്ചത്. എന്നാല്‍ പദവി മാറ്റിയതില്‍ സെന്‍കുമാറിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തെ ജേക്കബ് തോമസിനെ മറികടന്ന് ശങ്കര്‍റെഡ്ഡിയെ നിയമിച്ചതിനെതിരെ പരസ്യമായി പ്രതികരിച്ചയാളാണ് ബെഹ്‌റ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved