Latest News :
Home » , » അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ജയലളിത അഞ്ഞൂറ് മദ്യഷോപ്പുകള്‍ അടച്ചുപൂട്ടി

അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ജയലളിത അഞ്ഞൂറ് മദ്യഷോപ്പുകള്‍ അടച്ചുപൂട്ടി

Written By Muhimmath News on Monday, 23 May 2016 | 21:36

ചെന്നൈ: തുടര്‍ച്ചയായി രണ്ടാം തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജയലളിത ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. അധികാരമേറ്റ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്‍പ് ജയലളിത അഞ്ഞൂറ് ടാസ്മാക് ഷോപ്പുകള്‍ അടച്ചു പൂട്ടി. ടാസ്മാകിന്റെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇനി മുതല്‍ രാവിലെ പന്ത്രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയായിരിക്കും ടാസ്മാക്കിന്റെ പ്രവര്‍ത്തന സമയം. നിലവില്‍ 6720 ടാസ്മാക് ഷോപ്പുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അഞ്ഞൂറ് എണ്ണം അടച്ചു പൂട്ടിയതോടെ ഇനി 6220 ഷോപ്പുകള്‍ മാത്രമേ സംസ്ഥാനത്ത് ഉണ്ടാകൂ.

എ.ഐ.എ.ഡി.എം.കെയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന അഞ്ച് ക്ഷേമ പദ്ധതികളും ഇന്ന് തന്നെ നിലവില്‍ വന്നു. കാര്‍ഷിക ലോണ്‍ എഴുതി തള്ളുന്നതും വീട്ടാവശ്യത്തിന് 100 യൂണിറ്റ് സൗജന്യമായി നല്‍കുന്നതും സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യ പ്രാതല്‍, വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് തങ്കത്താലി പദ്ധതിയില്‍ ഒരു പവന്‍ സ്വര്‍ണം. തുടങ്ങിയ പദ്ധതികളാണ് ജയലളിത പ്രഖ്യാപിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved