Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ഉദുമയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും ഉടലെടുത്ത പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. സുധാകരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കെ കല്ലട്ര മാഹിന്‍ ഹാജി ലീഗിന്റെ ജില്ലാവൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സുധാകരനുണ്ടായ പരാജയം ലീഗിന്റെ വീഴ്ച കൊണ്ടാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ലീഗ് നേതാക്കളെ ബന്ധപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ ഉണ്ടായ അപകീര്‍ത്തി പ്രചരണവുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. രാജി കാര്യം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സ്ഥിരീകരിച്ചു.

സുധാകരന്റെ രാജിക്കു ശേഷം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. കല്ലട്ര മാഹിന്‍ ഹാജി കൂടി ഉള്‍പെടുന്ന ചെമ്മനാട് പഞ്ചായത്തിലും മുളിയാര്‍ പഞ്ചായത്തിലും സുധാകരന് പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതാണ് പരാജയത്തിന് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഈ വിഷയം ജില്ലാ യുഡിഎഫിലും ലീഗിലും പൊട്ടിത്തെറിക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയുണ്ടായ കല്ലട്ര മാഹിന്‍ ഹാജിയുടെ രാജിയോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ലീഗിന്റെ കാഞ്ഞങ്ങാട്ടെ നേതാവായ എ ഹമീദ് ഹാജിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുണ്ടായ അപവാദ പ്രചരണം ലീഗിന്റെ ചില കേന്ദ്രങ്ങളില്‍ നിന്നാണുണ്ടായതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നേരത്തെ ലീഗിന്റെ ചില ജില്ലാ ഭാരവാഹികളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കല്ലട്ര മാഹിന്‍ ഹാജി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നുവെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് രാജി പിന്‍വലിക്കുകയായിരുന്നു. സുധാകരനെച്ചൊല്ലി കോണ്‍ഗ്രസിലും ലീഗിലും ശക്തമായ ചേരിതിരിവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.



Leave A Reply