Latest News :
Home » » ഓട്ടോറിക്ഷകള്‍ കത്തിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി

ഓട്ടോറിക്ഷകള്‍ കത്തിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി

Written By Muhimmath News on Tuesday, 24 May 2016 | 12:42

വിദ്യാനഗര്‍: കഴിഞ്ഞ ദിവസം ഉളിയത്തടുക്കയിലും ചെട്ടുംകുഴിയിലും ഓട്ടോ റിക്ഷകള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ബി.ജെ.പി പ്രവര്‍ത്തകന്‍ ചെട്ടുംകുഴി ശ്രീരാമ നിലയത്തിലെ ജി. സുധാകരന്‍(32), ഉളിയത്തടുക്ക ശക്തി നിലയത്തിലെ സുധീഷ്(24) എന്നിവരുടെ ഓട്ടോ റിക്ഷകളാണ് തീവെച്ച് നശിപ്പിച്ചത്. ലീഗ് പ്രവര്‍ത്തകരാണ് തന്റെ ഓട്ടോ റിക്ഷ കത്തിച്ചതിന് പിന്നിലെന്ന് സുധാകരന്‍ വിദ്യാനഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ കത്തിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved