കാസര്‍കോട് അടുക്കത്ത് ബയലിലെ ഫരീദിന്റെ സ്കൂട്ടറാണ് സംഘം തീവെച്ച് നശിപ്പിച്ചത്. കാസര്‍കോട്ടെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ ഫരീദ് സ്ഥാപനം പൂട്ടി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവെ താളിപ്പടുപ്പ് മൈതാനിയില്‍വെച്ച് ഒരുസംഘം കല്ലെറിഞ്ഞ് വീഴ്ത്തി. അക്രമം ഭയന്ന് സ്കൂട്ടര്‍ ഉപേക്ഷിച്ച് ഫരീദ് ഓടിരക്ഷപ്പെടുകയായിരുന്നു.
സ്കൂട്ടര്‍ സംഘം ഗ്രൗണ്ടിലേക്ക് തള്ളിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഘര്‍ഷത്തിന് അയവുവന്നതോടെ ഫരീദ് താളിപ്പടുപ്പിലെത്തി നോക്കിയപ്പോഴാണ് സ്കൂട്ടര്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഫരീദിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ് ബുധനാഴ്ച രാത്രി നാല് ബി ജെ പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Post a Comment