Latest News :
Home » » മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍ കഴിയുന്നവര്‍ക്ക് ഭീഷണി; പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍ കഴിയുന്നവര്‍ക്ക് ഭീഷണി; പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

Written By Muhimmath News on Saturday, 28 May 2016 | 12:42

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് തളങ്കരയിലെ ആസ്പത്രിയില്‍ കഴിയുന്ന വ്യാപാരിയടക്കമുള്ളവരെ ഒരുസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. 

ഇതേതുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആസ്പത്രിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൊഗ്രാല്‍പുത്തൂരിലെ വ്യാപാരി ഡി.എം നൗഫല്‍, മുഹമ്മദ് എന്നിവരെ രാവിലെ ഒരു സംഘം ആസ്പത്രിയില്‍ കയറി പൊലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. 

ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved