Latest News :
Home » , , » പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

Written By Muhimmath News on Friday, 20 May 2016 | 13:12

തിരുവനന്തപുരം: പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയാകും. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും  യോഗത്തില്‍ പങ്കെടുത്തു.

നിലവില്‍ പി.ബി അംഗമാണ് പിണറായി വിജയന്‍. മൂന്ന് ടേം സംസ്ഥാന സെക്രട്ടറിയായ ശേഷം ആലപ്പുഴ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മുമ്പ് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ പദവി നല്‍കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഇന്നുച്ചക്ക് സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved