Latest News :
Home » , , » ഇ.ചന്ദ്രശേഖരന് രണ്ടാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍

ഇ.ചന്ദ്രശേഖരന് രണ്ടാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍

Written By Muhimmath News on Thursday, 26 May 2016 | 11:02

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മുന്നണിയിലെ പ്രാധാന്യം അനുസരിച്ച് സ്‌റ്റേറ്റ്കാര്‍ നമ്പറുകള്‍ നല്‍കി. 

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നമ്പര്‍ കാര്‍. സിപിഐ നിയമസഭാ കക്ഷി നേതാവുകൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍ രണ്ടാം നമ്പറും മാത്യു.ടി.തോമസ് (ജനതാദള്‍ എസ്), എ കെ ശശീന്ദ്രന്‍ (എ ന്‍സിപി), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്) എന്നിവര്‍ മൂന്നു മുതല്‍ അഞ്ച് വരെയുള്ള നമ്പറുകളും ഉപയോഗിക്കും. അതേസമയം അശുഭമെന്ന് കരുതുന്ന പതിമൂന്നാം നമ്പര്‍ ഇത്തവണ ഇല്ല.

2006 ല്‍ ഇടത് മന്ത്രിസഭ അ ധികാരമേറ്റപ്പോള്‍ പതിമൂന്നാം നമ്പര്‍ കാര്‍ ലഭിച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബിക്കാണ്. 
മറ്റ് മന്ത്രിമാരും കാര്‍നമ്പറുകളും ഇപ്രകാരമാണ്: എ കെ ബാലന്‍ (6), ഇ പി ജയരാജന്‍ (7), ജി സുധാകരന്‍ (8), കെ കെ ശൈലജ (9), ടി എം തോമസ് ഐസക് (10), ടി പി രാമകൃഷ്ണന്‍ (11), വി എസ് സുനില്‍ കുമാര്‍ (12), പി തിലോത്തമന്‍ (14), കടകംപള്ളി സുരേന്ദ്രന്‍ (15), എ സി മൊയ്തീന്‍ (16), ജെ മേഴ്‌സിക്കുട്ടിയമ്മ (17), സി രവീന്ദ്രനാഥ് (18), കെ രാജു (19), കെ ടി ജലീല്‍ (20)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved