Latest News :
Home » , , » ചേളാരി വിഭാഗം അക്രമം; ജുമുഅ മുടങ്ങി

ചേളാരി വിഭാഗം അക്രമം; ജുമുഅ മുടങ്ങി

Written By Muhimmath News on Saturday, 28 May 2016 | 10:37

മലപ്പുറം: ചേളാരി വിഭാഗം പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് കക്കോവ് പള്ളിയില്‍ ജുമുഅ മുടങ്ങി. ആസൂത്രിതമായുണ്ടായ ആക്രമണത്തില്‍ പത്തോളം സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 

ഇരുമ്പുദണ്ഡുകളുമായി പള്ളിയിലെത്തിയ ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ ജുമുഅ നിസ്‌കാരം തുടങ്ങുന്നതിനുമുമ്പായി ഖത്വീബിനെയും സുന്നി പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു. 
2004 ല്‍ മുഹമ്മദുണ്ണി ഹാജി എം എല്‍ എയുടെയും മലപ്പുറം ഡി വൈ എസ് പിയുടെയും നേതൃത്വത്തില്‍ ഉണ്ടാക്കിയ ഉടമ്പടി ലംഘിച്ച് ചേളാരി വിഭാഗം മനപ്പൂര്‍വം നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. 
കഴിഞ്ഞ വെള്ളിയാഴ്ച ചേളാരി വിഭാഗം ഏകപക്ഷീയമായി ജുമുഅ നടത്തിയിരുന്നു. ഇതിനെതിരെ സുന്നി പ്രവര്‍ത്തകര്‍ നടത്തിയ പരാതിയെ തുടര്‍ന്ന് ഒന്നിടവിട്ട ആഴ്ചകളില്‍ ഇരുവിഭാഗത്തിനും ജുമുഅ നടത്താന്‍ അനുവാദം നല്‍കിയിരുന്നു. 

ഇതനുസരിച്ച് ഇന്നലെ  ജുമുഅക്ക് നേതൃത്വം നല്‍കാനെത്തിയ സുന്നി വിഭാഗത്തിലെ ഖത്വീബിനെയും പ്രവര്‍ത്തകരെയും ആയുധങ്ങളുമായെത്തിയ സംഘം ആ്ക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി ആളുകളെ പള്ളിയില്‍നിന്ന് പുറത്താക്കുകയും നിസ്‌കാരം മുടങ്ങുകയും ചെയ്തു. കഴിഞ്ഞ റമസാനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ജുമുഅ മുടങ്ങുകയും ചെയ്തിരുന്നു. 

മഹല്ലില്‍ ചേളാരി വിഭാഗം ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved