Latest News :
Home » , » കാസര്‍കോട്ട് 2011 ന്റെ ആവര്‍ത്തനം; മാറ്റങ്ങളില്ലാതെ മണ്ഡലം

കാസര്‍കോട്ട് 2011 ന്റെ ആവര്‍ത്തനം; മാറ്റങ്ങളില്ലാതെ മണ്ഡലം

Written By Muhimmath News on Thursday, 19 May 2016 | 11:53

കാസര്‍കോട്: ശക്തമായ ത്രികോണ മത്സരം നടന്ന കാസര്‍കോട്ടും മഞ്ചേശ്വരത്തും അട്ടിമറിജയം നേടാന്‍ സാധിക്കാത്ത തിരഞ്ഞെടുപ്പില്‍ വിജയം 2011 ന്റെ ആവര്‍ത്തനമായി. 

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി. അബ്ദുറസാഖ് ചെറിയ മാര്‍ജിനില്‍ വിജയം കൈപ്പിടിയിലൊതുക്കിയെങ്കിലും ഉദുമയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥി കണ്ണൂരിലെ കെ സുധാകരന് വിജയിക്കാത്തത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. രവീശ തന്ത്രിയെ മത്സരിപ്പിച്ച് ബി ജെ പി കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയെങ്കിലും അവസാനം അടിതെറ്റി.

കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും ഇടതു സ്ഥാനാര്‍ഥികള്‍ക്ക് വലിയ ചെറുത്തുനില്‍പ്പില്ലാതെ മണ്ഡലം പിടിച്ചടക്കാന്‍ സാധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved