Latest News :
Home » , » സംസ്ഥാനത്ത് ഇടത് പടയോട്ടം: കോട്ടകള്‍ തകര്‍ന്ന് യുഡിഎഫ്; നേമത്ത് താമര വിരിഞ്ഞു

സംസ്ഥാനത്ത് ഇടത് പടയോട്ടം: കോട്ടകള്‍ തകര്‍ന്ന് യുഡിഎഫ്; നേമത്ത് താമര വിരിഞ്ഞു

Written By Muhimmath News on Thursday, 19 May 2016 | 11:30

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. 

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

ഷിബു ബേബി ജോണ്, ഇബ്രാഹിം കുഞ്ഞ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് എന്നിവരടക്കം സംസ്ഥാനത്ത് ആറ് മന്ത്രിമാര്‍ പിന്നില്‍  പിന്നില്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് ലീഡ് ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍

പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ കൂറ്റന്‍ ജയത്തിലേക്ക്. കൊല്ലത്ത് നടന്‍ മുകേഷ് മുന്നില്‍. ചടയമംഗലത്ത് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മി പിന്നില്‍. സുല്‍ത്താന്‍ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ പത്തായിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍. കല്‍പ്പറ്റയില്‍ എംവി ശ്രേയംസ് കുമാര്‍ പിന്നില്‍. കോഴിക്കോട് നാല് മണ്ഡലങ്ങളില്‍ യുഡിഎഫും ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. കുറ്റിയാടിയില്‍ കെ കെ ലതിക രണ്ടായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍. പത്മജ വേണുഗോപാല്‍ നാലായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍. പിറവത്ത് മന്ത്രി അനൂപ് ജേക്കബ് മുന്നില്‍. വടകരയില് കെകെ രമ ചിത്രത്തിലേ ഇല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ ലീഡ് ചെയ്യുന്നു.

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പിന്നില്‍. പത്തനംതിട്ടയില്‍ നാലു സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന്‍ മൂന്നാം സ്ഥാനത്ത്. തിരൂരങ്ങാടിയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് പിന്നില്‍. കോ!ഴിക്കോട് സൗത്തില്‍ ഡോ. എംകെ മുനീര് മുന്നില്‍. കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. കളമശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പിന്നിലാക്കി എഎം യൂസഫ് ലീഡ് ചെയ്യുന്നു. ആര്‍എസ്പി യ്ക്ക് വന്‍ തിരിച്ചടി. മത്സരിച്ച എല്ലാ സീറ്റുകളിലും പിന്നിലാണ് ആര്‍എസ്പി. ചവറയില്‍ മന്ത്രി ഷിബുവും ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസും ഏറെ പിന്നില്‍. പീരുമേട്ടില്‍ ഇ എസ് ബിജിമോള്‍ പിന്നില്‍. അരൂരില്‍ എല്‍ഡിഎഫിലെ എ എം ആരിഫാണ് മുന്നില്‍.

മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍. ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫിലെ എം എം മണി മുന്നില്‍.

80 കേന്ദ്രങ്ങളില്‍ വോട്ടെണ്ണുന്നതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പല കേന്ദ്രങ്ങളിലും ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ ഒരേസമയം എണ്ണുന്നതിനുള്ള സംവിധാനവുമുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved