Latest News :
Home » , » ഭരണം എല്‍ ഡി എഫിന്; മുഖ്യമന്ത്രിയെ ചൊല്ലി സി പി എമ്മില്‍ ചര്‍ച്ച തുടങ്ങി

ഭരണം എല്‍ ഡി എഫിന്; മുഖ്യമന്ത്രിയെ ചൊല്ലി സി പി എമ്മില്‍ ചര്‍ച്ച തുടങ്ങി

Written By Muhimmath News on Thursday, 19 May 2016 | 11:10

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വ്യക്തമായ മേല്‍ക്കൈ നേടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് സി പി എമ്മില്‍ ചര്‍ച്ചകളാരംഭിച്ചു. പ്രതിപക്ഷനേതാവായ വി.എസ്. വീണ്ടും മുഖ്യമന്ത്രിയാകുമോ, തിരഞ്ഞെടുപ്പില്‍ നയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമോ എന്നതിനെക്കുറിച്ചാണ് ചര്‍ച്ച. 

പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പാര്‍ട്ടി പരഞ്ഞാല്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള വി എസിന്റെ പ്രസ്താവന ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കിയിട്ടുമ്ട്. കേന്ദ്രനേതൃത്വം പക്ഷെ മനസ്സു തുറന്നിട്ടില്ല. തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം തീരുമാനമുണ്ടാകുമെന്നാണ് അവരുടെ നിലപാട്. 20ന് പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേരും. മുഖ്യമന്ത്രിയാരാകുമെന്നതാകും യോഗത്തില്‍ പ്രധാന ചര്‍ച്ച.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത് പിണറായിയാണെന്നും അദ്ദേഹഗം മുഖ്യമന്ത്രിയാകുമെന്നും പിണറായി അനുകൂലികളും വി.എസ്. മത്സരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാകണമെന്ന് വി എസ് അനുകൂലികളും വാദിക്കുന്നു.


ഉദുമയില്‍ കുഞ്ഞിരാമന് ജയം
ഉദുമ: ശക്തമായ പോരാട്ടം നടന്ന ഉദുമ മണധലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.കുഞ്ഞിരമന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 
യുഡി എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ സുധാകരനെ 4100 വോട്ടുകള്‍ക്കാണ് തറപറ്റിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved