Latest News :
Home » » കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍

Written By Muhimmath News on Sunday, 22 May 2016 | 20:06

ന്യൂഡല്‍ഹി: മുന്‍ വനിതാ ഐ.പി.എസ് ഓഫിസര്‍ കിരണ്‍ ബേദിയെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കി. ലഫ്റ്റനന്റ് ജനറല്‍ എ.കെ സിങ്ങിന് പകരക്കാരിയായാണ് ബേദിയുടെ നിയമനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവര്‍ണറായ എ.കെ സിങ് പുതുച്ചേരിയുടെ അധികചുമതല വഹിച്ചുവരികയായിരുന്നു.

എന്നിലര്‍പ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് കിരണ്‍ ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറായിരുന്ന കിരണ്‍ ബേദി 1972ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു. അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ് മി പാര്‍ട്ടിയാണ് ഭരണത്തിലേറിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved