Latest News :
Home » , , , , » കഴിവുകെട്ടവ നെന്ന് ആളുകള്‍ വിലയിരുത്തിയാ ലും ഒരിക്കലും അഴിമതിക്കാരനാകില്ല; കെടി ജലീല്‍

കഴിവുകെട്ടവ നെന്ന് ആളുകള്‍ വിലയിരുത്തിയാ ലും ഒരിക്കലും അഴിമതിക്കാരനാകില്ല; കെടി ജലീല്‍

Written By Muhimmath News on Thursday, 26 May 2016 | 10:22

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ചതോടെയാണ് കെടി ജലീല്‍ എന്ന പഴയ യൂത്ത് ലീഗുകാരന കേരളം അറിഞ്ഞത്. പിന്നീട് തവനൂരില്‍ നിന്ന് രണ്ട് തവണ വിജയം നേടി ഇടതുമുന്നണിയുടെ മലപ്പുറത്തെ മുന്നണിപ്പോരാളിയാവുകയായിരുന്നു ജലീല്‍.

ഇത്തവണ വിജയം നേടിയപ്പോഴെ ജലീല്‍ മന്ത്രിയാകുമെന്ന് ആളുകള്‍ വിധിയെഴുതിയിരുന്നു. ആ നിര്‍ണ്ണയത്തെ എല്‍ഡിഎഫ് അംഗീകരിക്കുകയും ചെയ്തു. കഴിവുകെട്ടവനെന്ന് ആളുകള്‍ വിലയിരുത്തിയാലും ഒരിക്കലും അഴിമതിക്കാരനാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മന്ത്രിയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. 

ലീഗില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും താന്‍ മന്ത്രിയാകുമായിരുന്നില്ലെന്നും കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കും അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ലെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved