Latest News :
Home » , , » കെ ടി ജലീല്‍ നിയമസഭാ സ്പീക്കറാകും

കെ ടി ജലീല്‍ നിയമസഭാ സ്പീക്കറാകും

Written By Muhimmath News on Saturday, 21 May 2016 | 10:46

കൊച്ചി: ഡോ. കെ ടി ജലീല്‍ നിയമസഭാ സ്പീക്കറായേക്കും. മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും ഇടത് ടിക്കറ്റില്‍ നിയമസഭയിലെത്തിയ കെ ടി ജലീല്‍ ഇത്തവണ തിളക്കമേറിയ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് വണ്ടി കയറിയിരിക്കുന്നത്.

ഇത്തവണ തവനൂര്‍ നിയോജക മണ്ഡലത്തില്‍ കെ ടി ജലീലിനെതിരെ യുവനേതാവിനെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് പോരിനിറങ്ങിയിരുന്നത്. കെ ടി ജലീലിനെ തോല്‍പ്പിക്കാനുറപ്പിച്ച് മുസ്ലിംലീഗും കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തെങ്കിലും ഭൂരിപക്ഷം കുത്തനെ കൂടിയാണ് കെ ടി ജലീല്‍ ജയിച്ചു കയറിയത്.

ഐ.ടി വ്യവസായം, വിദ്യഭ്യാസം വകുപ്പുകളിലേതെങ്കിലും ഒന്നിന്റെ മന്ത്രി സ്ഥാനമോ നിയമസഭാ സ്പീക്കര്‍ സ്ഥാനമോ കെ ടി ജലീലിനെ തേടിയെത്തുമെന്നാണറിയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved