Home »
Kasaragod
» മൂന്ന് ലിറ്റര്‍ ചാരായവുമായി നായിക്കാപ്പ് സ്വദേശി അറസ്റ്റില്‍
മൂന്ന് ലിറ്റര്‍ ചാരായവുമായി നായിക്കാപ്പ് സ്വദേശി അറസ്റ്റില്‍
കുമ്പള: വീട്ടുപറമ്പില്‍ ഒളിപ്പിച്ച് വെച്ച മൂന്ന് ലിറ്റര്‍ കേരള നിര്‍മ്മിത മദ്യവുമായി നായിക്കാപ്പ് സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നായിക്കാപ്പിലെ ഗണേശ(42)നാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് കുമ്പള എക്സൈസ് സംഘം ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീടിന് സമീപം ഒളിപ്പിച്ച നിലയില്‍ ചാരായം കണ്ടെത്തിയത്. തുടര്‍ന്ന് നായിക്കാപ്പില്‍ വെച്ച് ഗണേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post a Comment