Latest News :
Home » , » ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ ശക്തമായി നേരിടുമെന്ന് കുമ്മനം

ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ ശക്തമായി നേരിടുമെന്ന് കുമ്മനം

Written By Muhimmath News on Saturday, 21 May 2016 | 18:52

തിരുവനന്തപുരം: ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ എന്‍ഡിഎ ശക്തമായി നേരിടുമെന്ന് കുമ്മനം രാജശേഖരന്‍. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും കുമ്മനം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കുമ്മനം പറഞ്ഞു. എന്‍ഡിഎയെ തരംതാഴ്ത്താന്‍ ശ്രമിച്ചവര്‍ അതില്‍ വിജയിച്ചില്ലെന്നും 20 ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയുടെ ജനസ്വീകാര്യത കൊണ്ടാണെന്നും കുമ്മനം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതായി തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍ഡിഎ യോഗം വിലയിരുത്തിയിരുന്നു. മികച്ച വിജയം നേടിയ ഒ.രാജഗോപാലിനെ യോഗം അഭിനന്ദിച്ചു. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യ സഖ്യം ഉയര്‍ന്നു വന്നുവെന്ന് വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പത് ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം നേടിയത് എന്‍ഡിഎയുടെ ചരിത്ര വിജയമാണെന്നും യോഗത്തില്‍ വിലയിരുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved