Latest News :
Home » , » കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാകും

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാകും

Written By Muhimmath News on Saturday, 28 May 2016 | 11:40

കൊച്ചി: മുസ്ലിംലീഗ് ദേശീയ ഖജാന്‍ജിയും വേങ്ങര മണ്ഡലം എം.എല്‍.എയുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവായേക്കും. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിന് പ്രതിപക്ഷ ഉപനേതൃസ്ഥാനം കൊടുക്കുന്നതിനെക്കുറിച്ചാലോചിക്കുന്നത്. 


അതെസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണറിയുന്നത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കാനുള്ള ശ്രമമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിപക്ഷവും ചെന്നിത്തല പക്ഷക്കാരായത് മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
ഇതിനിടെയാണ് പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച് ലീഗില്‍ അഭിപ്രായ പ്രകടനം നടന്നതത്രെ. ഇതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടെന്നാണറിയുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഘടകകക്ഷികള്‍ക്ക് നല്‍കുന്ന കീഴ് വഴക്കമില്ലാത്തതിനാല്‍ പദവി ലീഗിന് കൊടുക്കുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്.

എന്തായാലും രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണറിയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved