Latest News :
Home » » മന്ത്രി ഇ.ചന്ദ്രശേഖരനും എം.എല്‍.എ മാര്‍ക്കുമുള്ള സ്വീകരണം 28ന്

മന്ത്രി ഇ.ചന്ദ്രശേഖരനും എം.എല്‍.എ മാര്‍ക്കുമുള്ള സ്വീകരണം 28ന്

Written By Muhimmath News on Friday, 27 May 2016 | 17:51



കാഞ്ഞങ്ങാട്: സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കാഞ്ഞങ്ങാട് എം എല്‍ എ യുമായ ഇ ചന്ദ്രശേഖരന്‍, എല്‍ ഡി എഫ് എം എല്‍ എ മാരായ എം രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ) എന്നിവര്‍ക്ക് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സ്വീകരണം നല്‍കും.

വൈകിട്ട് 4.30 ന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയിലാണ് സ്വീകരണ ചടങ്ങ് നടത്തുക. ഇവരെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര മൂന്ന് മണിയോടെ കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിക്കും. നാളെ രാവിലെ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിനാണ് മന്ത്രി ഇ.ചന്ദ്ര ശേഖരന്‍ കാഞ്ഞങ്ങാട്ടെത്തുക. 10 മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ സംബന്ധിക്കുന്ന മന്ത്രി തുടര്‍ന്ന് കെ മാധവന്‍ ഫൗണ്ടേഷന്റെ സ്വീകരണ ചടങ്ങിലും സംബന്ധിക്കും.

ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ ചടങ്ങിനോടൊപ്പം ഫൗണ്ടേഷന്‍ ജനറല്‍ ബോഡിയോഗവും ചേരുമെന്ന് സെക്രട്ടറി ഡോ. സി ബാലന്‍ അറിയിച്ചു. സ്വീകരണ ചടങ്ങിന് ശേഷം അദ്ദേഹം ജന്മ നാടായ പെരുമ്പളയിലേക്ക് തിരിക്കും. അവിടെയും ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved