Latest News :
Home » , , » ആഭ്യന്തരം പിണറായി ക്കുതന്നെ; സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ധാരണയായി

ആഭ്യന്തരം പിണറായി ക്കുതന്നെ; സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ധാരണയായി

Written By Muhimmath News on Monday, 23 May 2016 | 10:55

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിലെ സി പി എം മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് ഏകദേശ ധാരണയായതായി സൂചന. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്‍ തന്നെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് സൂചന. 

കണ്ണൂരില്‍ നിന്നുള്ള എം എല്‍ എമാരായ ഇ പി ജയരാജന്‍ വ്യവസായവും കെ കെ ശൈലജ ആരോഗ്യവും രാമചന്ദ്രന്‍ കടന്നപ്പള്ളി ദേവസ്വവും കൈകാര്യം ചെയ്യുമെന്നും ധാരണയായിട്ടുണ്ട്. സി പി ഐ മന്ത്രിമാര്‍ക്ക് മുന്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ലഭിക്കാനാണ് സാധ്യത.

തോമസ് ഐസക് തന്നെയാവും ധനവകുപ്പ് മന്ത്രിയാവുക. മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലന് തദ്ദേശസ്വയംഭരണം, പട്ടികജാതിവര്‍ഗക്ഷേമ വകുപ്പ് ലഭിച്ചേക്കും. മറ്റ് മന്ത്രിമാരുടെ ഏകദേശം ഉറപ്പായ വകുപ്പുകളും ഇവയാണ്: ജി സുധാകരന്‍ (പൊതുമരാമത്ത്), സി രവീന്ദ്ര നാഥ് (വിദ്യാഭ്യാസം), എ സി മൊയ്തീന്‍ (സഹകരണം), ടി പി രാമകൃഷ്ണന്‍ (എക്‌സൈസ്, തൊഴില്‍), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം), കെ ടി ജലീല്‍ (ടൂറിസം).

അതിനിടെ, ജലവിഭവം, ഗതാഗതം എന്നീ വകുപ്പുകള്‍ക്കു വേണ്ടി ഘടകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved