Latest News :
Home » » മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖ ഇന്ന്

മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖ ഇന്ന്

Written By Muhimmath News on Monday, 30 May 2016 | 10:20

ബേക്കല്‍: സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മൗവ്വല്‍ ഖാദിരി  നഗറില്‍ മാസം തോറും നടത്തി വരുന്ന ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഇന്ന് മഗ് രിബിന് ശേഷം നടക്കും. ദിക് ര്‍ ഹല്‍ഖ, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടിക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും. ദിക് ര്‍  ഹല്‍ഖയ്ക്കും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സി. കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കും.

ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തും. അഷറഫ് കരിപ്പൊടി, ആബിദ് സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ,ശമീര്‍ സഅദി ബിഎംഎ മജീദ്മൗവ്വല്‍, അബ്ദുല്ല ബേക്കല്‍ മുഹമ്മദ്, , ശരിഫ് ,അസ്‌ക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved