Latest News :
Home » » ബംഗാളില്‍ മമത ബാനര്‍ജി മന്ത്രിസഭ അധികാരമേറ്റു

ബംഗാളില്‍ മമത ബാനര്‍ജി മന്ത്രിസഭ അധികാരമേറ്റു

Written By Muhimmath News on Friday, 27 May 2016 | 17:24

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഗവര്‍ണര്‍ കേശാരിനാഥ് ത്രിപാഠി മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാളി ഭാഷയിലാണ് മമത പ്രതിജ്ഞ ചൊല്ലിയത്. 41 മന്ത്രിമാരാണ് മമതയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയും കോല്‍ക്കത്ത മേയര്‍ ശോഭന്‍ ചാറ്റര്‍ജിയും ഉള്‍പ്പെടെ 18 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒമ്പതു പേര്‍ക്ക് ഇക്കുറി സ്ഥാനമില്ല.

ഭൂട്ടാന്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ബബൂല്‍ സുപ്രിയോ, ബംഗ്ലാദേശ് വ്യവസായമന്ത്രി, ബിഹാര്‍, യുപി, ഡല്‍ഹി മുഖ്യമന്ത്രിമാര്‍, മുന്‍ കാഷ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

294 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് മമത സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 35 അംഗങ്ങളും രാജ്യസഭയില്‍ 12 അംഗങ്ങളുമുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved