Latest News :
Home » » മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു

മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു

Written By Muhimmath News on Sunday, 29 May 2016 | 13:24

ഹൈദരാബാദ്: പ്രമുഖ സിനിമാതാരം കലാഭവന്‍ മണിയുടെ മരണം വിഷമദ്യത്തെ തുടര്‍ന്നെന്ന് സ്ഥിരീകരണം. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ച ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തില്‍ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു.

ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. വിഷം കലര്‍ന്ന മദ്യം അവിടെ എങ്ങിനെ എത്തി. ആരാണ് കൊണ്ടുവന്നത് തുടങ്ങിയ സംശയങ്ങളാണ് ബാക്കി നില്‍ക്കുന്നത്. നേരത്തേ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ നാടന്‍ ചാരായം എത്തിച്ചയാളെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.

അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസം മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഏകദിന ഉപവാസത്തിനും ആഹ്വാനം ചെയ്തിരുന്നെങ്കിലൂം പുതിയ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved