Latest News :
Home » , , » മഞ്ചേശ്വരത്ത് താമര വിരിയാതെ പോയത് 89 വോട്ടുകള്‍ക്ക്: അബ്ദുല്‍ റസാഖിന് വിജയം

മഞ്ചേശ്വരത്ത് താമര വിരിയാതെ പോയത് 89 വോട്ടുകള്‍ക്ക്: അബ്ദുല്‍ റസാഖിന് വിജയം

Written By Muhimmath News on Thursday, 19 May 2016 | 12:28


മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തോല്‍വി. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖ് പരാജയപ്പെടുത്തിയത്. ഇതിനിടെ നേമത്ത് ഒ രാജഗോപാലിലൂടെ താമര വിരിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ സീറ്റ് നിലയില്‍ ഇത്തവണയും മാറ്റമില്ല. അഞ്ച് മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ ജില്ലയില്‍ എല്‍ഡിഎഫ് മൂന്നും യുഡിഎഫ് രണ്ടും സീറ്റുകള്‍ നിലനിര്‍ത്തി. നിലവിലെ സീറ്റുകള്‍ തന്നെയാണ് ഇരു മുന്നണികളും വിജയിച്ചിരിക്കുന്നത്. പതിനാല് നദികളും ഏഴ് ഭാഷകളും ഉള്ള ജില്ലയില്‍ വിജയം ഇത്തവണയും ഇടതിനും വലതിനും മാത്രം.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved