Latest News :
Home » , » മര്‍കസ് ഹോം കെയര്‍; അവസാന ഘട്ട വിതരണം ശനിയാഴ്ച

മര്‍കസ് ഹോം കെയര്‍; അവസാന ഘട്ട വിതരണം ശനിയാഴ്ച

Written By Muhimmath News on Friday, 20 May 2016 | 16:35

കോഴിക്കോട്: മര്‍കസ് മുഖേന അനാഥകളുടെ സംരക്ഷണത്തിന് വീടുകളില്‍ സഹായമെത്തിക്കുന്ന മര്‍കസ് ഹോം കെയര്‍ പദ്ധതിയുടെ അവസാന ഘട്ട വിതരണം ശനിയാഴ്ച (21-05-16) മര്‍കസില്‍ നടക്കും. കോഴിക്കോട് ജില്ലയിലെ ഹോം കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ അഞ്ഞൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും.

പത്ത് വയസ്സിന് താഴെയുള്ള അനാഥര്‍ക്ക് ഓരോ മാസവും വീടുകളില്‍ സഹായമെത്തിക്കുന്നതാണ് ഹോം കെയര്‍ പദ്ധതി. ഇതിന് കീഴില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുവ്വായിരത്തിയഞ്ഞൂറിലധികം കുട്ടികള്‍ക്ക് കാരുണ്യമേകുന്നു. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലും കേരളത്തിലെ ആറു കേന്ദ്രങ്ങളിലും ഇതിനകം ഹോം കെയര്‍ വിതരണം നടന്നു കഴിഞ്ഞു. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ രജിസ്‌ട്രേഷന് ശേഷം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ഉണ്ടാവും. തുടര്‍ന്ന് ഹോം കെയര്‍ പദ്ധതിയുടെ വിതരണോല്‍ഘാടനം കാരാട്ട് റസാക്ക് എം.എല്‍.എ നിര്‍വഹിക്കും. സി മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കട്ടിപ്പാറ കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി.സി ഇബ്രാഹീം മാസ്‌റര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, റഷീദ് പുന്നശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved