Latest News :
...
Home » , » മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സമൂഹവിവാഹം 29ന്

മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സമൂഹവിവാഹം 29ന്

Written By Muhimmath News on Friday, 27 May 2016 | 18:47

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ ഹദ്ദാദ് നഗര്‍ മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ സാന്ത്വനം മഹര്‍2016 മെയ് 29ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധനരായ പെണ്‍കുട്ടികളെ സുമംഗലികളാക്കുന്ന സമൂഹ വിവാഹം ഞായറാഴ്ച രാവിലെ 11 മണിക്കാണ് വിവിധ പരിപാടികളോടെ ബേക്കല്‍ ഹദ്ദാദ് നഗറിലെ മഹബൂബെ മില്ലത്ത് നഗറില്‍ നടക്കുന്നത്.

ഇതിന്റെ മുന്നോടിയായി നടന്നു വരുന്ന മതപ്രഭാഷണ പരമ്പരയില്‍ വിവിധ മതപണ്ഡതന്‍മാര്‍ സംബന്ധിക്കുന്നുണ്ട്. ഹദ്ദാദ് നഗറിലെ ഈ ഭൂമികയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പാവപ്പെട്ട 38 യുവതി യുവാക്കളുടെ മംഗല്യ കര്‍മ്മത്തിന് വിവിധ മഹത്തുക്കളും, വിശിഷ്ട വ്യക്തിത്വങ്ങളും കേന്ദ്രകേരള മന്ത്രിമാരും സാക്ഷികളായിട്ടുണ്ട്.

സ്ത്രീധനമെന്ന കൊടും വിപത്ത് കൊണ്ട് വിവാഹമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടാതെ പോവുന്ന കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു കൈ സഹായവുമായി രംഗത്ത് വന്ന മില്ലത്ത് സാന്ത്വനം 2016 പദ്ധതിയെ ഇതിനകം പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണ്.

നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണവും ജീവിതോപാധിയായി ഒരു ഓട്ടോ റിക്ഷയും നല്‍കി അവരുടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുകയാണ് ഈ സംരംഭത്തിലൂടെ സ്വാന്തനം ട്രസ്റ്റ് ചെയ്യുന്നത്.

28ന് വൈകിട്ട് അഞ്ച് മണിക്ക് സാസ്‌കാരിക സമ്മേളനം നടക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ പി കരുണാകരന്‍ എംപി മുഖ്യാഥിതിയായിരിക്കും.

അഹമ്മദ് ദേവര്‍ കോവില്‍, സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, വിവി രമേശന്‍ (കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍), കാസിം ഇരിക്കൂര്‍, കെ വി കുഞ്ഞിരാമന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സാജിദ് മവ്വല്‍, അസീസ് കടപ്പുറം, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സുലൈഖ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് എം ഗൗരി, സുബൈര്‍ പടുപ്പ്, അജിത് കുമാര്‍ ആസാദ്, ടി എം അബ്ദുല്‍ ലത്തീഫ് (വൈസ് പ്രസിഡണ്ട് പള്ളിക്കര പഞ്ചായത്ത് ബോര്‍ഡ്) തുടങ്ങിയവര്‍ സംബന്ധിക്കും.

29ന് രാവിലെ 10 മണിക്ക് നടക്കുന്ന മംഗല്യ നിക്കാഹ് പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. മുനീര്‍ സുലൈമാന്‍ മൗലവി ഖിറാഅത്ത് നടത്തും. ഫൈസല്‍ മുഹമ്മദ് പാക്യം അധ്യക്ഷത വഹിക്കും. എസ് എ പുതിയവളപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി എ മുഹമ്മദ് കുഞ്ഞി ഹാജി ആശംസ അര്‍പിക്കും. പി എ ഇബ്രാഹിം മുസ്ലിയാര്‍, ജലാലുദ്ദീന്‍ അല്‍ ഹാജി തങ്ങള്‍ ആദൂര്‍, പ്രൊഫസര്‍ സാലിഹ് സഅദി തളിപ്പറമ്പ്, ഹാഫിള് ശാഫി സഖാഫി ഏണിയാടി എന്നിവര്‍ നിക്കാഹ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. അബ്ദുര്‍ റഹ്മാന്‍ ദാരിമി കൂറ്റമ്പാറ ഉല്‍ബോധന പ്രസംഗം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ എം എ ലത്തീഫ്, കെ എം മൊയ്തു, ബി കെ ഖാലിദ് മുഹമ്മദ്, പി എച്ച് ഹനീഫ്, പി കെ എസ് അബ്ദുര്‍ റഹ്മാന്‍, കുഞ്ഞബ്ദുല്ല സൂപ്പി, സലാം മൊയ്തു എന്നിവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved