കാസര്‍കോട്: സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍ കയറി പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എം എസ് എഫ് നേതാവ് അറസ്റ്റില്‍. എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എടച്ചേരിയിലെ അന്‍സാഫി(24)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സി പി എം പ്രവര്‍ത്തകരെ അക്രമിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
Post a Comment