Latest News :
Home » , » മുഹിമ്മാത്ത് ദമ്മാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

മുഹിമ്മാത്ത് ദമ്മാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Written By Muhimmath News on Sunday, 29 May 2016 | 19:05

ദമ്മാം: കാസര്‍കോട് ജില്ലയിലെ പുത്തിഗെയില്‍ രണ്ടര പതിറ്റാണ്ടിന്റെ കര്‍മ സഫല്യവുമായ് മുന്നേറുന്ന മതഭൗതിക വിദ്യാഭ്യാസ ജിവകാരുണ്യ സ്ഥാപനം മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ ദമ്മാം യുണിറ്റ് കമ്മിറ്റിക്ക് നവ സാരഥികള്‍. സീക്കോ സഅദിയ്യ ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം എസ് എസ് എഫ് കാസര്‍കോട് ജില്ല വൈ.പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു. അഹമദ് ഹാജി അലംപാടി അധ്യക്ഷത വഹിച്ചു. പി.എ ഹസൈനാര്‍ ഹാജി പജ്യോട്ട വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സിദ്ദീക് സഖാഫി ഉര്‍മി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ (പ്രസിഡന്റ്), അഹമദ് ഹാജി ആലംബാടി, അബ്ബാസ് ഹാജി കുന്ജാര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ കുത്താര്‍, അബ്ബാസ് സഖാഫി കൊടിയമ്മ (വൈ.പ്രസിഡന്റ്), പി.എ.ഹസൈനാര്‍ ഹാജി പജ്യോട്ട(ജ.സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ, സത്താര്‍ കൊരിക്കാര്‍, അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക, ഹംസത്തുല്‍ കര്‍റാര്‍ ഉളുവാര്‍ (ജോ.സെക്രട്ടറി), മുനീര്‍ ആലംബാടി (ട്രഷര്‍).

രക്ഷാധികാരികള്‍: ബി.കെ മൊയ്തു ഹാജി കൊട്ടക്കുന്ന്, സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി, അമാന മുഹമ്മദ്, അബ്ദുല്‍ റസാക് സഖാഫി അട്ടഗോളി, അന്‍വര്‍ കളറോദ. എക്‌സികുട്ടിവ് മെമ്പര്‍മാര്‍: മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അനീസ് ബാളിയൂര്‍, ഹബീബ് തളങ്കര, എം.ടി അബുല്ല, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, ഹമീദ് ഉപ്പള, അബ്ദുല്‍ റഹ്മാന്‍ കൊടിയമ്മ, അബ്ദുല്ല മാടത്തടക്ക, ഹബീബ് സഖാഫി ഉള്ളാള്‍, രിഫായി കന്തല്‍, മുഹമ്മദ് ഉപ്പിന.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved