Latest News :
Home » , » പ്രവാസി മലയാളിയുടെ കൊല; ഷെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രവാസി മലയാളിയുടെ കൊല; ഷെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Written By Muhimmath News on Monday, 30 May 2016 | 11:17

ആലപ്പുഴ: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചെലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ പോലീസിനു മൊഴി നല്കിയത്. 

തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വെച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി.
കസ്റ്റഡിയിലായിരുന്ന ഷെറിന്‍ പലര്‍ച്ചെ രണ്ടോടെയാണ് പോലീസിനു വ്യക്തമായ മൊഴി നല്കിയത്. നേരത്തെ വിരുദ്ധമായ മൊഴികള്‍ പറഞ്ഞ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു ഇയാള്‍. 

ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്റെ തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. ചെങ്ങന്നൂരില്‍ ജോയ് വി. ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും മൃതദേഹം കഷണങ്ങളാക്കിയ ശേഷം അവശിഷ്ടങ്ങള്‍ പിന്നീട് പമ്പയാറ്റില്‍ ഒഴുക്കിയെന്നുമാണ് ഷെറിന്‍ നേരത്തെ മൊഴി നല്കിയിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved