കുമരനെല്ലൂര്‍: തിരൂര്‍ മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ എസ്.വൈ.എസ്. ടി.കെ. പാറ യൂനിറ്റ് പ്രസിഡണ്ട് ഹംസക്കുട്ടിയെ അക്രമിച്ച് കൊലപ്പെടുത്തിയ മുസ്ലിം ലീഗ് ഫാസിസത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രതിഷേധ സംഗമം നടത്തി. അക്രമ രാഷ്ട്രീയത്തില്‍ നിന്ന് മുസ്ലിം ലീഗ് അടിയന്തരമായി പിന്മാറിയില്ലെങ്കില് കനത്ത വില നല്‍കേണ്ടി വരുമെന്ന് സംഗമം മുന്നറിയിപ്പ് നല്കി. ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ മൗനം വെടിയണം. തെരുവിലിറങ്ങി അരാജകത്വം സൃഷ്ടിക്കുന്ന അണികളെ നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയണം. മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുസ്ലിം ജമാഅത്ത് ഏതറ്റംവരെയും പോകും. സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അടിയന്തിരമായി പിടികൂടണമെന്ന് സംഗമം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സംഗമത്തില്‍ മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് ഒറവില്‍ ഹൈദര്‍
മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. എസ്. വൈ. എസ്. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറസാഖ് സഅദി ആലൂര് ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി. അബ്ദുറഹ്മാന് മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ്. സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുന്നസ്വീര്‍ സലഫി, എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ സഖാഫി കൂടല്ലൂര്‍ പ്രസംഗിച്ചു. എസ്.വൈ.എസ്. സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ കബീര്‍ അഹ്സനി, മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി സി.എം. ഉമര്‍ അറക്കല്‍, ഹാഫിള് സഫ്വാന് റഹ്മാനി സംബന്ധിച്ചു.
Post a Comment