Latest News :
Home » , » വിഎസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കും

വിഎസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കും

Written By Muhimmath News on Monday, 30 May 2016 | 18:00

ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ ഉചിതമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനിച്ചു. എന്നാല്‍ എന്ത് പദവിയാണ് നല്‍കേണ്ടതെന്ന കാര്യം തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലല്ലാത്തതും സ്വതന്ത്ര അധികാരമുള്ളതും ഇരട്ടപ്പദവി നിയമം ബാധകമാവാത്ത തരത്തിലുള്ളതുമായ പദവിയായിരിക്കും നല്‍കുക.

അതേസമയം സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാവുന്ന സാഹചര്യമൊഴിവാക്കണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. അടുത്ത മാസം ചേരുന്ന പിബിക്കും കേന്ദ്ര കമ്മിറ്റിക്കും ശേഷമായിരിക്കും പദവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.

ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശകസമിതി ചെയര്‍മാനാക്കുക, എല്‍ഡിഎഫ് ചെയര്‍മാനാക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് വിഎസ് സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചിരുന്നത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved