Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page
ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യ മുസ്ലിം വനിതയെന്ന അംഗീകാരം ഇനി നീലോഫറിന് സ്വന്തം. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്നാണ് നീലോഫര്‍ നിയമസഭയിലെത്തിയത്. നിലോഫര്‍ കഫീല എന്നാണ് ഈ 53 കാരിയുടെ മുഴുവന്‍ പേര്. തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ് നീലോഫര്‍. 

തിങ്കളാഴ്ച അധികാരമേറ്റ 29 അംഗ ജയലളിത മന്ത്രിസഭയില്‍ മുസ്ലിമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ദിവസം തന്നെ നാലു പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. ജി. ഭാസ്‌കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരാണ് മറ്റുള്ളവര്‍. 

വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ കഫീല്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ബി.ഇ.എം.എസ് (ഇലക്ട്രോ ഹോമിയോപതി) ബിരുദധാരിയായ ഇവര്‍ ആദ്യമായാണ് നിയമസഭാംഗമാവുന്നത്.

Leave A Reply